Pages

കഴിഞ്ഞ ദിവസം കൊറിയയിലെ Suncheon (സുഞ്ചോൺ) എന്ന ബീച്ച് സന്ദർശിക്കാനിടയായി. എത്തിപ്പെട്ടത് ഒരു നല്ല ദിവസമായിരുന്നില്ല, ആകെ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും. നല്ല കാറ്റും. പ്രതീക്ഷിക്കാതെ തണുപ്പ് കൂടിയതും കുറച്ച് ബുദ്ധിമുട്ടായി. എന്നാലും ആവുന്ന വിധം പടങ്ങൾ ഒക്കെ എടുത്തു പോന്നു. ഇതൊരു മഡ് ബീച്ച് ആണ്, മണലില്ല. ഇവിടെയുള്ളവർ സ്പ്രിങ്ങ് സീസൺ ആവുന്നതോടെ കടലിൽ ഷെൽഫിഷ്, സ്റ്റാർഫിഷ്, മറ്റു കക്കകൾ എന്നിവ ശേഖരിയ്കാനായി ഫിഷറി ഉണ്ടാക്കിത്തുടങ്ങുന്നു. ഇതിനുള്ള ട്രാപ്പുകൾ വലയും മുളകളും ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. കടൽ മൊത്തം വേലി കെട്ടിത്തിരിച്ച പോലെ കടലിനകത്തേയ്ക് ഈ വലകൾ മണ്ണിൽ മുളയൂന്നി ഫിറ്റ് ചെയ്യുന്നു. ചിത്രങ്ങൾ കാണുക.
കടലിലെ വേലികൾ
കുറച്ചു ദിവസങ്ങൾക്കകം ഈ ട്രാപ്പിനകത്ത് കടൽജീവികൾ നിറയുകയും അവയെ ഹാർവെസ്റ്റ് ചെയ്യാനായി പ്രത്യേകം തയ്യാറാക്കിയ മരം കൊണ്ടുള്ള സ്ലെഡ് ഒരു കാലുകൊണ്ട് തുഴഞ്ഞ് പോകുന്നു. വലകളുടെ അറ്റത്തുള്ള പച്ചക്കളർ ട്രാപ്പിൽ നിറഞ്ഞു കിടക്കുന്ന കക്കയെ കുട്ടയിലേയ്ക് മാറ്റി തിരിച്ച് തുഴഞ്ഞുപോരുന്നു.
കൂടകൾ, സ്ലെഡ്ഡുകൾ
തുഴച്ചിൽ
ഹാർവെസ്റ്റിങ്ങ്
കരയോടടുത്തുള്ള കിണറുകളിലെ വെള്ളം ഉപയോഗിച്ച് ആദ്യത്തെ ഒരു കഴുകൽ
ഇതിനു ശേഷം കരയിൽ സ്ഥാപിച്ചിട്ടുള്ള താത്കാലിക പ്രൊസസിങ്ങ് സെന്ററുകളിൽ നിന്നും ഇവ വൃത്തിയാക്കി റെസ്റ്റോറന്റുകളിലേയ്ക് ഫ്രെഷായി ഡിസ്റ്റ്രിബ്യൂട്ട് ചെയ്യുന്നു.

9 comments:

കാഴ്ചക്കാരന്‍ said...

ആ സ്ലൈഡിലിങ്ങനെ ഒഴുകാൻ നല്ല രസാകും :))

വീകെ said...

ഇവിടത്തെ കടലിലും ഇതുപോലെ നിരയായി കുറ്റികൾ നാട്ടിയിട്ടുള്ളത് കണ്ടിട്ടുണ്ടെങ്കിലും എന്തിനാണെന്ന് മനസ്സിലായിരുന്നില്ല. കക്ക വളർത്തലായിരിക്കാം ഉദ്ദേശം..

Unknown said...

ആയിരിയ്കാം.

നന്ദികൾ :-)

Mubarak Merchant said...

puthiya arivukal!!
thanx bro.

Unknown said...

നന്രികൾ ഇക്കാസ് :-)

കാഴ്ചകളിലൂടെ said...

thanks gandhoooo..... but it is very short

ഭായി said...

@@@@എത്തിപ്പെട്ടത് ഒരു നല്ല ദിവസമായിരുന്നില്ല, ആകെ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും. നല്ല കാറ്റും.@@@@

എന്താണെന്നറിയില്ല ഗന്ധർവ്വരേ.., പാപി..., പാതാളം...ഇതൊക്കെ ഓർമ്മ വരുന്നു :))

Manikandan said...

പുതിയ അറിവുകൾ. ഓരോ രാജ്യത്തിലും അതിന്റെ പരിസ്ഥിതിയ്ക്ക് അനുസരിച്ച് എന്തെല്ലാം ഉപജീവനമാർഗ്ഗങ്ങൾ. നമ്മുടെ നാട്ടിലും കക്കകൃഷിചെയ്യാൻ ഇങ്ങനെ ചില മാർഗ്ഗങ്ങൾ ഉണ്ടെന്ന് തോന്നുന്നു. കൂടുതൽ കൊറിയൻ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

Manikandan said...

ബ്ലോഗിന് പേരിടാൻ മറന്നതാണോ? :) എന്തായാലും ഒരു ടൈറ്റിൽ വേണ്ടെ, സുഞ്ചോൺ കടപ്പുറം എന്നായിക്കോട്ടെ :)

Post a Comment

 
Copyright (c) 2010. പാണനാര്‍