ഇക്കഴിഞ്ഞ അവധിക്കാലത്ത് (March -April) ചെന്നൈയില്‍ ആയിരുന്നപ്പോള്‍ ഒരു ദിവസം കൊണ്ട് കാഞ്ചീപുരത്തെ ഏതാനും ക്ഷേത്രങ്ങള്‍ കണ്ടിട്ട് വരാം എന്നൊരു തോന്നല്‍ ഉണ്ടായി. പിന്നെന്താ, രാവിലെ ഒരു 5 മണിക്ക് പുറപ്പെട്ടു. അതിനു മുന്‍പ് തന്നെ കാണേണ്ട അമ്പലങ്ങളെ കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാക്കിയിരുന്നു (ഒന്നിന്റെയും ആവശ്യമില്ല എന്ന് അവിടെ പോയപ്പോളല്ലേ മനസ്സിലായെ, എവിടെ തിരിഞ്ഞാലും ഒരു അമ്പലം ഉണ്ടാവും, അതിനൊരു നല്ല വലിയ കമാനവും, പിന്നെ നല്ല ഒരു ചരിത്രവും ഉണ്ടാവും). എന്നാലും കണ്ട അമ്പലങ്ങളുടെ ഒരു ചെറു വിവരണവും കുറച്ചു പടങ്ങളും ഇവിടെ ഇടാം എന്ന് കരുതി. ആയുധം മാറി, ഇപ്പൊ CANON IXUS 850 IS ആണ്. ഇതും പഴയത് തന്നെ, പക്ഷെ നാട്ടില്വെച്ചിരുന്നതായിരുന്നു.
ഇത് പല്ലവ രാജാവ് നരസിംഹവര്മന് (രണ്ടാം നംബര്കാരന് ) എട്ടാം നൂറ്റാണ്ടില്‍ കെട്ടിയത് ആണെന്ന് ചരിത്രം. കൂടുതല്‍ വിവരം വിക്കി പാതളകരണ്ടിയില് ഉണ്ട്. ഇത് ഇന്ത്യയിലെ ഒരേ ഒരു sandstone (അതോ തെക്കേ ഇന്ത്യയിലെയോ? ശരിക്കറിയില്ല) അമ്പലം ആണെന്ന് പറയുന്നു.
ഇവിടത്തെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍, ശിവലിന്ഗത്തെ ചുറ്റി വരാന്‍ നമ്മള് വിഗ്രഹത്തിന്റെ ഇടതു വശത്തെ ഒരു ചെറിയ ദ്വാരം വഴി ഇഴഞ്ഞു കയറി പിന്നിലൂടെ നടന്നു, വലതു വശത്തെ ദ്വാരം വഴി പുറത്തു വരണം, ഇതും ഇഴഞ്ഞിട്ടു തന്നെ. ഞാന്‍ പോയില്ലാ, ആ വഴി കണ്ടപ്പോള്‍. ഭാര്യ പോയിട്ട് വന്നു, അവളുടെ ഒരു ധൈര്യമേ!!
ഇതോടു കൂടി നമുക്ക് ഒരു പുനര്‍ജ്ജന്മം ലഭിക്കുന്നു, അഥവാ ഇനി ഒരു ജന്മം ഉണ്ടാവില്ലെന്ന് പറയപ്പെടുന്നു. എന്തായാലും ഇവിടത്തെ പൂജക്കാര്‍ ഒക്കെ നല്ല ഇംഗ്ലീഷ്, ഹിന്ദി ഒക്കെ പറയുന്നുണ്ട്. പിന്നെ ഞങ്ങള്‍ പോയപ്പോള്‍, അടുത്തകാലത്തായി archeological survey of India ഈ അമ്പലത്തിനെ ഏറ്റെടുത്തു നന്നാക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നു. എന്തായാലും പോകേണ്ടതൊക്കെ പോയി, ഇനി കാശ് അടിച്ചുമാറ്റാം എന്ന് അധികാരികള്‍ക്ക് തോന്നി എന്ന് തോന്നുന്നു. ശിലകള്‍ ഒക്കെ പകുതിയേ ഉള്ളൂ .
ഷേപ്പ് പോയ ശിലകള്‍ ഒക്കെ കണ്ടോളൂ..
ഈ കാണുന്നതൊക്കെ നമ്മുടെ ഗവര്ണ്മെന്റിന്റെ സാഹസങ്ങള്‍ ആണ്, ക്ഷേത്രം സംരക്ഷിക്കാന്‍..
എല്ലാറ്റിനും സാക്ഷിയായി ഈ നന്ദിയും..
വീണ്ടും അടുത്ത ക്ഷേത്രത്തെ പറ്റിയുള്ള കുറച്ചു ഫോട്ടോയും കൊണ്ട് വീണ്ടും വരാം.. എല്ലാര്ക്കും നന്ദി, നമസ്കാരം...
16 comments:
കാഞ്ചീപുരത്തെ ചില ക്ഷേത്രങ്ങളിലൂടെ...
നന്നായിരിക്കുന്നു.ഇന്നാണ് കമന്റ് വഴി ഇവിടെ എത്തിപ്പെട്ടത്.കൊറിയന്‍ വിശേഷങ്ങളും എഴുതൂ...(അഗ്രി കളിലൊന്നും പോസ്റ്റ് കണ്ടില്ല?)
നന്ദി ശ്രീ കൃഷ്ണകുമാര്‍. അഗ്രികളില്‍ വരുത്താനുള്ള പണികളൊന്നും ഞാന്‍ ശരിക്ക് ചെയ്തിട്ടില്ലെന്ന് തോന്നുന്നു.. പഠിച്ചു വരുന്നതെ ഉള്ളൂ . അടുത്ത തവണത്തേക്ക് ശരിയാക്കാം.. നന്ദി..
kalakki pnd chetta ..nannayi cheythittundu :)
കാഞ്ചീപുരത്ത് പോയിട്ടില്ല. എങ്കിലും ഈ ചിത്രങ്ങളിലൂടെ ഇത്രയും വിവരങ്ങള്‍ പങ്കു വച്ചതിനു നന്ദി, മാഷേ
nice pics..
me too love travelling...
അഭിപ്രായങ്ങള്‍ക്ക് നന്ദി ശ്രീ, കാലചക്രം. കുറച്ചു കൂടി ഉണ്ട് പോസ്റ്റ് ചെയ്യാന്‍. മെല്ലെ പഠിച്ചു വരുന്നതെ ഉള്ളൂ ബ്ലോഗിങ്ങ്.. നന്ദി..
കാഞ്ചീപുരം പോകാത്ത സ്ഥലം ആണ് . നന്നായിരിക്കുന്നു വിവരണവും ചിത്രങ്ങളും
ആശംസകള്‍
സ്ഥലങ്ങള്‍ കാണാന്‍ ഒരുപാട് മോഹം.. യാത്ര തന്നെയല്ലേ ജീവിതവും...
നന്ദി അഭി, vakkeelkathakal. അടുത്ത ഭാഗം ഉടനെ തന്നെ ശരിയാക്കാം..
നന്നായിരിക്കുന്നു.കാഞ്ചിപുരം കാണിച്ചുതന്നതിന് നന്ദി...
ക്ഷേത്രങ്ങളുടെ നഗരം അല്ലെ? നന്നാവാതെ തരമില്ല.
നല്ല ചിത്രങ്ങള്‍
ഈ കാഞ്ചീപുരം സാരിയൊക്കെ എവിട്യാണാവോ നെയ്യുന്നത്?
പെണ്ണായിപ്പോയില്ലേ?
നന്ദി ജിഷാദ്, സ്മിത. കാഞ്ചീപുരം സാരി എന്ന് പറഞ്ഞു traditional സാരി കുറെ കണ്ടു, വിലയും കുറവായിരുന്നു. അതുകൊണ്ടാണോ എന്തോ ഭാര്യക്കിഷ്ടപ്പെട്ടില്ല. ഞാന്‍ രക്ഷപ്പെട്ടു..
ഞാനിവിടെപ്പോയിട്ടുണ്ട്.. കുറച്ചൂടെ പടംസ് കുത്തിക്കേറ്റാമായിരുന്നു.. സമയം ഇഷ്ടംപോലുണ്ടല്ലോ...
കാഞ്ചീവരം ആണോ പുരം ആണോ?
വാസു, ഫോട്ടോസ് കുറെ ഒക്കെ ലാപ്പിയില്‍ നിന്നും മിസ്സായി അതാണ് ഉള്ളത് വെച്ച് adjust ചെയ്തെ. കുമാരന്, പുരം തന്നെ ആണ്. നന്ദി വന്നതിനും കമന്റിനും.
Post a Comment