
കാഞ്ചീപുരത്തില്‍ അടുത്തതായി പോയ ക്ഷേത്രമായിരുന്നു കാമാക്ഷിയമ്മന്‍ ക്ഷേത്രം. കാഞ്ചി കാമാക്ഷി പ്രസിദ്ധയാണ്. കാഞ്ചി കാമാക്ഷി, മധുര മീനാക്ഷി, കാശി വിശ്വനാഥന് എന്ന് പുകഴ് പെറ്റ മൂന്നു ക്ഷേത്രങ്ങളില്‍ ഒന്ന്. ദേവി ചമ്രം പടിഞ്ഞിരിക്കുന്ന നിലയിലാണ് ഇവിടത്തെ പ്രതിഷ്ഠ.

തമിഴ്നാട്ടിലെ മറ്റു ക്ഷേത്രങ്ങളിലെ പോലെ തന്നെ ഇവിടെയും സന്ദര്‍ശകര്‍ക്ക് വസ്ത്രധാരണത്തിന് ചട്ടങ്ങളൊന്നും തന്നെ ഇല്ല.

പല്ലവ രാജാക്കന്മാര് നിര്‍മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രത്തില്‍, ആദി ശങ്കരന് എട്ടാം നൂറ്റാണ്ടില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തുകയും, രൌദ്രയായ ദേവിയെ ശാന്തയാക്കി മാറ്റി എന്നും ഐതിഹ്യം. പിന്നീട് ക്ഷേത്രത്തെ മോടി പിടിപ്പിക്കുകയും സ്വര്‍ണ ഗോപുരം ഉണ്ടാക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. പൊതുവേ കുറച്ചു നല്ല വൃത്തിയും ശുദ്ധിയും ഉള്ള ഒരു ക്ഷേത്രം ആയിട്ടു തോന്നി ഇത്.
ഒരു നല്ല കുളം, പിന്നെ ഒരു നൂറു കാല് മണ്ഡപം ഇതൊക്കെ ആണ് ഇവിടത്തെ പ്രധാന ആകര്ഷണങ്ങള്. കുറച്ചു ഫോട്ടോകള്‍..
ഒരു നല്ല ആനകുട്ടി. കുറെ കഴിഞ്ഞു നല്ല വെയില് ആയ സമയത്ത് ഇതിനെ പുറത്തു കൊണ്ടുപോയി കടകളിലും വീടുകളിലും ഒക്കെ പോയി ദക്ഷിണയും പഴവും ഒക്കെ വാങ്ങിക്കൊണ്ടു പോകുന്നത് കണ്ടു. പാവം ആനയെ പിച്ചയെടുപ്പിക്കുയാണോ അതോ ദേവിയുടെ അനുഗ്രഹം വീടുകളിലെത്തിക്കുകയാണോ,അറിയില്ല..
ഇതാണ് നൂറു കാല് മണ്ഡപം. പുറത്തു നല്ല ചൂടായിരുന്നെങ്കിലും ഇതിനുള്ളില്‍ നല്ല തണുപ്പായിരുന്നു.
സ്വര്‍ണ ഗോപുരം നല്ല ഒരു കാഴ്ച തന്നെയായിരുന്നു.
അങ്ങനെ ഒരു 2 മണിക്കൂര്‍ അവിടെ ചിലവിട്ടിട്ടു ഞങ്ങള്‍ അടുത്ത ക്ഷേത്രത്തിലേക്ക് നീങ്ങി.. അതിനെപ്പറ്റി അടുത്ത പോസ്റ്റില്‍.. വീണ്ടും കാണും വരേയ്ക്കും നന്രി..
ദേവിയുടെ ഫോട്ടോക്ക് wikipedia യോട് കടപ്പാട്..