Pages

കാഞ്ചീപുരത്തെ ചില ക്ഷേത്രങ്ങളിലൂടെ... 2. കാമാക്ഷിയമ്മന്‍ ക്ഷേത്രം

കുറച്ചു ദിവസത്തെ അവധിക്കു ശേഷം എന്റെ അടുത്ത ഒരു പോസ്റ്റ്‌.കാഞ്ചീപുരത്തില്‍ അടുത്തതായി പോയ ക്ഷേത്രമായിരുന്നു കാമാക്ഷിയമ്മന്‍ ക്ഷേത്രം. കാഞ്ചി കാമാക്ഷി പ്രസിദ്ധയാണ്. കാഞ്ചി കാമാക്ഷി, മധുര മീനാക്ഷി, കാശി വിശ്വനാഥന്‍ എന്ന് പുകഴ് പെറ്റ മൂന്നു ക്ഷേത്രങ്ങളില്‍ ഒന്ന്. ദേവി ചമ്രം പടിഞ്ഞിരിക്കുന്ന നിലയിലാണ് ഇവിടത്തെ പ്രതിഷ്ഠ.

തമിഴ്നാട്ടിലെ മറ്റു ക്ഷേത്രങ്ങളിലെ പോലെ തന്നെ ഇവിടെയും സന്ദര്‍ശകര്‍ക്ക് വസ്ത്രധാരണത്തിന് ചട്ടങ്ങളൊന്നും തന്നെ ഇല്ല.പല്ലവ രാജാക്കന്മാര്‍ നിര്‍മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രത്തില്‍, ആദി ശങ്കരന്‍ എട്ടാം നൂറ്റാണ്ടില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തുകയും, രൌദ്രയായ ദേവിയെ ശാന്തയാക്കി മാറ്റി എന്നും ഐതിഹ്യം. പിന്നീട് ക്ഷേത്രത്തെ മോടി പിടിപ്പിക്കുകയും സ്വര്‍ണ ഗോപുരം ഉണ്ടാക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. പൊതുവേ കുറച്ചു നല്ല വൃത്തിയും ശുദ്ധിയും ഉള്ള ഒരു ക്ഷേത്രം ആയിട്ടു തോന്നി ഇത്.


ഒരു നല്ല കുളം, പിന്നെ ഒരു നൂറു കാല്‍ മണ്ഡപം ഇതൊക്കെ ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. കുറച്ചു ഫോട്ടോകള്‍..

ഒരു നല്ല ആനകുട്ടി. കുറെ കഴിഞ്ഞു നല്ല വെയില്‍ ആയ സമയത്ത് ഇതിനെ പുറത്തു കൊണ്ടുപോയി കടകളിലും വീടുകളിലും ഒക്കെ പോയി ദക്ഷിണയും പഴവും ഒക്കെ വാങ്ങിക്കൊണ്ടു പോകുന്നത് കണ്ടു. പാവം ആനയെ പിച്ചയെടുപ്പിക്കുയാണോ അതോ ദേവിയുടെ അനുഗ്രഹം വീടുകളിലെത്തിക്കുകയാണോ,അറിയില്ല..
ഇതാണ് നൂറു കാല്‍ മണ്ഡപം. പുറത്തു നല്ല ചൂടായിരുന്നെങ്കിലും ഇതിനുള്ളില്‍ നല്ല തണുപ്പായിരുന്നു.സ്വര്‍ണ ഗോപുരം നല്ല ഒരു കാഴ്ച തന്നെയായിരുന്നു.


അങ്ങനെ ഒരു 2 മണിക്കൂര്‍ അവിടെ ചിലവിട്ടിട്ടു ഞങ്ങള്‍ അടുത്ത ക്ഷേത്രത്തിലേക്ക് നീങ്ങി.. അതിനെപ്പറ്റി അടുത്ത പോസ്റ്റില്‍.. വീണ്ടും കാണും വരേയ്ക്കും നന്രി..

ദേവിയുടെ ഫോട്ടോക്ക് wikipedia യോട് കടപ്പാട്..

19 comments:

ഞാന്‍:ഗന്ധര്‍വന്‍ said...

കാഞ്ചീപുരത്തെ ചില ക്ഷേത്രങ്ങളിലൂടെ... 2. കാമാക്ഷിയമ്മന്‍ ക്ഷേത്രം
കുറച്ചു ദിവസത്തെ അവധിക്കു ശേഷം എന്റെ അടുത്ത ഒരു പോസ്റ്റ്‌.

എം.അഷ്റഫ്. said...

കാഞ്ചീപുരത്തു കൂടി ഒരോട്ടപ്രദക്ഷിണത്തിനുപകരിച്ചു. അഭിനന്ദനങ്ങള്‍.

ഞാന്‍:ഗന്ധര്‍വന്‍ said...

ആദ്യ കമന്റിനു നന്ദി അഷ്‌റഫ്‌ !!!

the man to walk with said...

ishtaayi
best wishes

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well i liked

jayarajmurukkumpuzha said...

photoyum, avatharanavum onnantharamayirikkunnu...... aashamsakal................

ഞാന്‍:ഗന്ധര്‍വന്‍ said...

the man to walk with
പ്രദീപ്‌ പേരശ്ശന്നൂര്‍
jayarajmurukkumpuzha

കമെന്റ്സിനു നന്ദി... വീണ്ടും അടുത്ത പോസ്റ്റും കൊണ്ട് വരാം..

keraladasanunni said...

ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടേയുള്ളു. ഫോട്ടോകളും ദേവിയുടെ ചിത്രവും
കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇനി അടുത്ത ക്ഷേത്രത്തെ കുറിച്ചുള്ള പോസ്റ്റും പ്രതീക്ഷിച്ച് ഇരിക്കുന്നു.

krishnakumar513 said...

ചിത്രങ്ങളും വിവരണവും നന്നായിരിക്കുന്നു.

ഞാന്‍:ഗന്ധര്‍വന്‍ said...

കേരളദാസനുണ്ണി സര്‍, കൃഷ്ണകുമാര്‍, നന്ദി ഇവിടെ വരെ വന്നതിനും നല്ല വാക്കുകള്‍ക്കും, അടുത്ത പോസ്റ്റ്‌ വരേയ്ക്കും വണക്കം..

heeratech said...

As Always Chetta ishtamayi

പള്ളിക്കരയില്‍ said...

നന്നായിരിക്കുന്നു.. നന്ദി.

CeeCee said...

ഞാന്‍ ഇപ്പോഴാണ് ഇത് കണ്ടത്. നന്നായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ

Jishad Cronic said...

ചിത്രങ്ങളും വിവരണവും നന്നായിരിക്കുന്നു.

ഞാന്‍:ഗന്ധര്‍വന്‍ said...

ഹീര, പള്ളിക്കരയില്‍, CeeCee, ജിഷാദ്.. നന്ദി വന്നതിനും വായിച്ചതിനും...

Thommy said...

:)))

Prasanth Iranikulam said...

Nice !

ഞാന്‍:ഗന്ധര്‍വന്‍ said...

ടോമി, പ്രശാന്ത്‌ നന്ദി.. സമയക്കുറവു കൊണ്ട് ഇപ്പൊ എഴുതാന്‍ സാധിക്കുന്നില്ല.. വീണ്ടും വരാം.

siya said...

ഈ വിവരണവും വളരെ നന്നായി ...

Post a Comment

 
Copyright (c) 2010. പാണനാര്‍