Pages

കൊറിയന്‍ അതിര്ത്തിയിലെക്കൊരു യാത്ര-DMZ അഥവാ Demilitarized zone.


ഇരു കൊറിയകള്‍ക്കിടയില്‍ ഇപ്പോള്‍ സംഘര്‍ഷം നിലനില്‍ക്കുന്ന നേരത്ത് ഞങ്ങളുടെ ഒരു പഴയ യാത്ര ഓര്മ വന്നു. ഇരു കൊറിയകളുടെയും അതിര്‍ത്തിയിലേക്ക്.
ഈ DMZ DMZ എന്ന് പറഞ്ഞാല്‍ എന്താ എന്നാ വിചാരം? എനിക്കും അറിയില്ലായിരുന്നു. രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ സമാധാന ഉടമ്പടി പ്രകാരം ഉണ്ടാക്കിയിരിക്കുന്ന ഒരു നിയന്ത്രണ രേഖ, അവിടെ ഇരു കൂട്ടരുടെയും പട്ടാളക്കാര്‍ ഉണ്ടാവും. എന്നാലോ അവിടെ മിലിട്ടറി ആക്ടിവിറ്റി ഒന്നും ഉണ്ടാവുകയും ഇല്ല. അതാണ്‌ ഈ DMZ എന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്.
ഭാര്‍ഗവീനിലയത്തില്‍ പകല്‍ പോയാലത്തെ സ്ഥിതി. അതാണ്‌ സംഭവം. എന്തും സംഭവിക്കാം, പക്ഷെ ഇപ്പോള്‍ ഇല്ല എന്ന അവസ്ഥ.

അങ്ങനെ കുറെ പ്ലാന്നിങ്ങിനും മാറ്റി വെക്കലുകള്‍ക്കും ശേഷം ഞങ്ങള്‍ സൌത്ത് -നോര്‍ത്ത് കൊറിയകള്‍ക്കിടയില്‍ ഉള്ള ഒരു DMZ-ലേക്ക് പുറപ്പെട്ടു. കൂടുതല്‍ കാണാന്‍ ഒന്നും ഇല്ലെങ്കിലും ചരിത്രപരമായി പ്രാധാന്യമുള്ള ഒരു സ്ഥലം കാണാം എന്ന് മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ഇവിടത്തെ സര്‍ക്കാരിന്റെ സവിശേഷ ഗുണമായ ചുക്കിനും ചുണ്ണാമ്ബിനും കൊള്ളാത്ത സ്ഥലങ്ങളെ പോലും നല്ല സെറ്റ് അപ്പും യാത്രാ സൌകര്യവും കൊടുത്തു നല്ല കാശുണ്ടാക്കുന്ന ശൈലി നാട്ടില്‍ എത്രയോ നല്ല സ്ഥലങ്ങള്‍ ഉള്ള നമുക്കും ഒരു നല്ല പാഠമാണ്.

മുന്സാന്‍ എന്ന സ്ഥലം വരെ സബ് വേ ട്രെയിനിലും അവിടെ നിന്ന് ഒരു പത്തു നിമിഷം ടാക്സിയിലും പോയാല്‍ ഇമ്ജിന്‍ഗാക് എന്ന പ്രദേശത്ത് എത്തും. ഇവിടെ നിന്ന് DMZ തുടങ്ങുന്നു.
ഇവിടെ നാട്ടിലെ വിമാനത്താവളം പോലത്തെ ഒരു ബസ്‌ സ്റ്റേഷന്‍ ഉണ്ട്. അവിടെ നിന്നും ആണ് അതിര്‍ത്തിയും അനുബന്ധ സംഭവങ്ങളും കാണാന്‍ ടിക്കറ്റ്‌ എടുക്കേണ്ടത്.
ടിക്കറ്റ്‌ എടുത്തു ബസ്സില്‍ കയറിയാല്‍ അവര്‍ അതിര്‍ത്തി പ്രദേശത്തേക്ക് കൂട്ടികൊണ്ട് പോകും. വെറുതെ അങ്ങനെ പോയി ടിക്കറ്റ്‌ എടുക്കാന്‍ പറ്റില്ല. ഞങ്ങളുടെ കയ്യില്‍ ഇവിടത്തെ സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡ്‌ ഉണ്ട്, എന്നാലും ഇവിടെ വരാന്‍ നമ്മുടെ പാസ്പോര്‍ട്ട്‌ കയ്യില്‍ വേണം. ഈ രണ്ടു സാധനങ്ങളും വെരിഫൈ ചെയ്തിട്ട് കൌന്റെരില്‍ ഇരിക്കുന്ന കൊച്ചു ടിക്കറ്റ്‌ ഇഷ്യൂ ചെയ്തു.അപ്പോള്‍ സമയം ഒരു പതിനൊന്നു ആയിട്ടുണ്ടാവും. ഞങ്ങള്‍ രാവിലെ തന്നെ പുറപ്പെട്ടത്‌ കൊണ്ട് കാര്യമായി ഒന്നും കഴിച്ചിരുന്നില്ല, ഒരു നാല് ദോശ അല്ലാതെ... അടുത്ത ബസ് പുറപ്പെടുന്നത് പതിനൊന്നു മുപ്പതിനാണ്. അതോണ്ട് എന്തെങ്കില്‍ കഴിക്കാം എന്ന് വെച്ചു, പക്ഷെ ഞാന്‍ കൊറിയന്‍ ഭക്ഷണം കഴിക്കുന്ന ആളല്ല, അതോണ്ട് അവിടെ കണ്ട ചുട്ട ചോളം വാങ്ങി തിന്നു, എന്നിട്ട് കുറച്ചു സ്നാക്സ് , വെള്ളം ഒക്കെ വാങ്ങി വെച്ചു. കാരണം ബസ് യാത്ര രണ്ടു മണിക്കൂര്‍ ഉണ്ടാവും എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതാണ് ഞങ്ങള്‍ക്ക് പോകാനുള്ള ബസ്.


അതിര്‍ത്തി യിലേക്കുള്ള യാത്രക്കിടയിലെ ചില കാഴ്ചകള്‍.
കുറച്ചു ദൂരം യാത്ര ചെയ്തപ്പോള്‍ ഒരു ചെക്ക് പോസ്റ്റില്‍ എത്തി. ഇവിടെ നിന്നും കുറച്ചു സൌത്ത് കൊറിയന്‍ പട്ടാളക്കാര്‍ കയറി എല്ലാവരുടെയും രേഖകള്‍ ഒന്നുകൂടി പരിശോധിച്ചു, എന്നിട്ട് വണ്ടി വിട്ടോളാന്‍ പറഞ്ഞു. അങ്ങനെ ഒരു നാല്പതു മിനുറ്റ് കഴിഞ്ഞപ്പോള്‍ ഒരു സ്പോട്ടില്‍ എത്തി. ബസ്സിലെ കിളി (ഗൈഡ്) ഇറങ്ങിക്കോളാന്‍ പറഞ്ഞു. നോക്കിയപ്പോ അവിടെ കുറെ ദൂരദര്ശിനി ഒക്കെ വെച്ചിട്ട് പട്ടാളക്കാര്‍ നില്‍ക്കുന്നു. ഇതാണ് നമുക്ക് മാക്സിമം പോകാന്‍ പറ്റാവുന്ന ഏരിയ. ഇവിടെ നിന്നും നമുക്ക് ദൂര ദര്ശിനി വഴി നോര്‍ത്ത് കൊറിയ കാണാന്‍ സാധിക്കും. ഈ ഭാഗത്ത്‌ നമ്മുടെ ചലനങ്ങള്‍ / പ്രവര്‍ത്തികള്‍ ഒക്കെ കഴിയുന്നതും കുറച്ചു വെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. മറ്റവന്മാര്‍ക്ക് എന്തെങ്കിലും സംശയം തോന്നിയാല്‍ അപ്പൊ വെടി പൊട്ടിക്കുമത്രേ!! ദൈവം തുണ!!ശ്വാസം അടക്കി പിടിച്ചു കൊണ്ട് തന്നെ അവിടെ നിന്നും യാത്ര തുടര്‍ന്നു.
അടുത്ത സ്പോട്ട് ഒരു ടണല്‍ ആയിരുന്നു. 1950-കളിലെ യുദ്ധ കാലത്ത് നോര്‍ത്ത് കൊറിയയില്‍ നിന്നും നുഴഞ്ഞു കയറാന്‍ വേണ്ടി കിലോമീറ്ററുകള്‍ വരുന്ന തുരംഗങ്ങള്‍ എലി മാളം ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കിയിരുന്നത്രേ!! ഇത് വരെ ഇതില്‍ നാലെണ്ണം കണ്ടെത്തിയിട്ടുണ്ട്. ഒരാള്‍ക്ക്‌ അല്പം വളഞ്ഞു പോകാവുന്നത്ര അളവില്‍ ആണിത് ഉണ്ടാക്കിയിരിക്കുന്നത്. ഭയങ്കരന്മാര്‍ തന്നെ!!ഈ ഫോട്ടോ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും തന്ന കൈപ്പുസ്തകത്തില്‍ നിന്നും.

ഈ ഭാഗത്തെങ്ങാനും ഫോട്ടോ എടുത്താല്‍, മെമ്മറി കാര്‍ഡ് എടുത്തു വെച്ചിട്ടേ വീട്ടിലേക്കു വിടൂ എന്ന് പറഞ്ഞതു കൊണ്ട് കൂടുതല്‍ ഫോട്ടോ ഒന്നും എടുത്തില്ല. അടുത്ത സ്പോട്ട് സൌത്ത് കൊറിയയില്‍ നോര്‍ത്തിലേക്ക്‌ നിന്നും തീവണ്ടി സര്‍വീസ് ഉണ്ടായിരുന്ന സമയത്തെ ട്രെയിന്‍ സ്റ്റേഷന്‍ ആയിരുന്നു. അവിടത്തെ ചില ചിത്രങ്ങള്‍.

ബസ്സിനു സമയം പാലിക്കേണ്ടത് ഉണ്ടായിരുന്നതിനാല്‍, അവിടെ നിന്ന് വീണ്ടും പുറപ്പെട്ട സ്ഥലത്തേക്ക് തിരിച്ചു. ഇവിടെ എത്തിയപ്പോഴാണ് ശെരിക്കും ശ്വാസം വീണത്‌. അവിടെ ഒരു മ്യുസിയവും അതിനോട് ചേര്‍ന്ന് ഒരു ചെറിയ അമ്യുസ്മെന്റ്റ് പാര്കും ഉണ്ടായിരുന്നു. അവിടെ ഒന്ന് ചുറ്റി അടിച്ച ശേഷം ഞങ്ങള്‍ തിരിച്ചു യാത്ര പുറപ്പെട്ടു.മറ്റൊരു യാത്രയെപ്പറ്റി അടുത്ത പോസ്റ്റില്‍.

23 comments:

ഞാന്‍:ഗന്ധര്‍വന്‍ said...

കൊറിയന്‍ അതിര്ത്തിയിലെക്കൊരു യാത്ര-DMZ അഥവാ Demilitarized zone. പുതിയ പോസ്റ്റ്‌.

മുരളിക... said...

ഈ DMZ DMZ എന്ന് പറഞ്ഞാല്‍ എന്താ എന്നാ വിചാരം?
ചുമ്മാ പേടിപ്പിക്കുവാ അല്ലെ :)


അല്ല പേടിപ്പിക്കല്‍ അല്ല. വായിച്ചു. താങ്ക്സ് നല്ല പോസ്റ്റ്‌

jyo said...

തുടര്‍ന്നുള്ള കൊറിയ വിശേഷങ്ങള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നു.

ente lokam said...

കൊള്ളാം .നല്ല സമയത്ത് തന്നെ പറഞ്ഞല്ലോ
ഈ dmz..നന്ദി ...അത് അങ്ങനെ തന്നെ നില നില്‍ക്കട്ടെ
എന്ന് പ്രാര്‍ഥിക്കാം അല്ലെ...

ശ്രീനാഥന്‍ said...

നല്ല ചിത്രങ്ങൾ, വെടിമരുന്നു മണക്കുന്ന അതിർത്തികളിൽ പോകുമ്പോൾ സൂക്ഷിക്കുക! കൊറിയയിലെ ഗ്രാമങ്ങളിലൊക്കെ ഒന്നു പോവുക പറ്റുമ്പോൾ, എന്നിട്ട് ഞങ്ങൾക്ക് ആ ജീവിതം ചിത്രമായും വാക്കായും തരിക!

ഞാന്‍:ഗന്ധര്‍വന്‍ said...

മുരളിക, ആദ്യ കമന്റിനു നന്ദി.
ജ്യോ: ധന്യോഹം :)
എന്റെ ലോകം: അതെ അതങ്ങനെ തന്നെ നിലക്ക്ട്ടെ എന്ന് പ്രാര്‍ഥിക്കാം, കാരണം ഇവിടത്തെ ജനതയില്‍ അമ്പതു ശതമാനത്തിനു അടുത്ത് അതിര്‍ത്തിക്കു അടുത്താണ് താമസിക്കുന്നത്. മാത്രമല്ല, കേരളത്തിനെക്കളും കുറച്ചു വലുത്, അത്രേ ഉള്ളൂ ഈ രാജ്യം. ആരെങ്കിലും ഒരാള്‍ ഒരു നുക്ലിയര്‍ ബോംബിട്ടാല്‍ രണ്ടു രാജ്യങ്ങളും ഇല്ലാതാവും.
ശ്രീനാഥന്‍: നന്ദി സര്‍ ഈ വരവിനു. കൂടുതല്‍ എഴുതാന്‍ എന്റെ മോശമായ ഭാഷാവഴക്കം എന്നെ പിന്തിരിപ്പിക്കുന്നു. എന്നാല്‍ ആവും വിധം വീണ്ടും എഴുതുന്നുണ്ട്. പ്രചോദനങ്ങള്‍ക്ക് നന്ദി.

ജുവൈരിയ സലാം said...

നല്ല വിവരണം.അടുത്തതിനായി കത്തിരിക്കുന്നു.

ശ്രീ said...

പോസ്റ്റ് കൊള്ളാം

ഒരു നുറുങ്ങ് said...

ഞാനും വന്നു കൊറിയന്‍ കാഴ്ച കാണാന്‍..
സംഗതിയൊക്കെ നല്ലത്..പക്ഷേ,ഈ യുദ്ധം..!!

ഞാന്‍:ഗന്ധര്‍വന്‍ said...

ജുവൈരിയ സലാം, ശ്രീ, ഒരു നുറുങ്ങു : നന്ദി ഇത് വഴി വന്നതിനും വായിച്ചതിനും.

jayarajmurukkumpuzha said...

manoharamaya chithrangalum, mikacha vivaranavum.... aashamsakal..........

ഞാന്‍:ഗന്ധര്‍വന്‍ said...

നന്ദി ജയരാജ്!!

Villagemaan said...

നല്ല വിവരണം..നല്ല ചിത്രങ്ങള്‍..ഇനിയും നന്നായി എഴുതാന്‍ സാധിക്കട്ടെ..ആശംസകള്‍..

krishnakumar513 said...

ഇത് വഴി വരാന്‍ ഇത്തവണ താമസിച്ചു പോയി.പുതുമയുള്ള സ്ഥലവും വിവരണവും നന്നായി.തുടരൂ,ആശംസകള്‍....

ഞാന്‍:ഗന്ധര്‍വന്‍ said...

വില്ലെജ് മാന്‍, കൃഷ്ണകുമാര്‍, വരവിനും എന്നെ എഴുതാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും നന്ദി :)

ഹാപ്പി ബാച്ചിലേഴ്സ് said...

അമ്പട ഞാനേ.
അധികം ഗിമ്മിക്കുകള്‍ ഇല്ലാത്ത ഒരു യാത്രാ വിവരണം.
ഞാനേ, അധികം ബസ്സ്‌ ഓടിക്കുന്നത് ശരീരത്തിന് നല്ലതല്ല.
ഇത് പോലെയുള്ള യാത്ര വിവരണങ്ങള്‍ ഒരുപാട് ഇല്ലേ കയ്യില്‍.
ക്യാമറയ്ക്ക് അധികം ചിലവില്ലാതതിനാല്‍ ഫോട്ടോകളും കൂടി കുറെയധികം യാത്രാ വിവരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്.
ഇനിയും കാണാം, കാണും.
ഹാപ്പി ബാച്ചിലേഴ്സ്.
ജയ്‌ ഹിന്ദ്‌

ഞാന്‍:ഗന്ധര്‍വന്‍ said...

കമന്റിനു നന്ദി ബാച്ചീ. സമയക്കുറവും കുറച്ചു മടിയും, അതില്ലെങ്കില്‍ കുറെ കൂടി എഴുതിയേനെ. എന്തായാലും ഇനി എഴുതാന്‍ തന്നെ തീരുമാനിച്ചു :)
നന്ദി!!

anoop said...

അവിടുത്തെ സംഘര്‍ഷത്തിനു ഒക്കെ അയവ് വന്നോ. ഞാന്‍ വളരെ നാളുകളായി കൌതുകത്തോടെ ശ്രദ്ധിയ്ക്കുന്ന ഒരു രാജ്യമാണ് നോര്‍ത്ത് കൊറിയ.അവിടുത്തെ കാര്യങ്ങള്‍ ഒന്നും തന്നെ വെളിയില്‍ വരില്ലല്ലോ.ഇനിയും വായിക്കാനായി കാത്തിരിയ്ക്കുന്നു

ഞാന്‍:ഗന്ധര്‍വന്‍ said...

അനൂപ്‌ ഞാന്‍ നോര്‍ത്ത് കൊറിയയില്‍ അല്ല. അവിടെ വിദേശികള്‍ വളരെ വിരളം ആയെ ഉള്ളു. ഞാന്‍ ഉള്ളത് സൌത്ത് കൊറിയയില്‍ ആണ്. സംഘര്‍ഷം അങ്ങനെ നില്‍ക്കും, അതിന്റെ കാരണങ്ങള്‍ പലതാണ്. വരവിനും കമന്റിനും നന്ദി!!

poor-me/പാവം-ഞാന്‍ said...

and you returned back a..l..i..v..e..!

ഞാന്‍:ഗന്ധര്‍വന്‍ said...

പാവം ഞാന്‍: നമ്മളൊക്കെ മലയാളികള്‍ അല്ലെ മാഷേ, അങ്ങനെ പോയി ചാടുമോ? നന്ദി !!

keraladasanunni said...

ശ്രീനാഥ് ആവശ്യപ്പെട്ടത് ഒന്നു കൂടി ആവര്‍ത്തിക്കുന്നു. പ്രകൃതി ഭംഗി, ഗ്രാമീണ ജീവിതത്തിന്‍റെ സവിശേഷതകള്‍, ആചാരങ്ങള്‍, അല്‍പ്പം 
ചരിത്രം ഒക്കെയാവാം. ആ നാടിനെ കുറിച്ച് അല്‍പ്പമെങ്കിലും
മനസ്സിലാകാനാവുമല്ലോ. ഫോട്ടോകള്‍ ഒന്നാന്തരമായി.

പുതുവത്സരാശംസകള്‍.

ഞാന്‍:ഗന്ധര്‍വന്‍ said...

കേരളദാസനുണ്ണി സര്‍, നന്ദി വരവിനും കമന്റിനും. പുതുവത്സരാശംസകള്‍ അങ്ങോട്ടും..

Post a Comment

 
Copyright (c) 2010. പാണനാര്‍